നവീകരണത്തിൻ്റെ മറവിൽ മോഷണം; RCCയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള തടി ഉരുപ്പടികൾ മോഷണം പോയി

RCC യിൽ നിന്നും തടി ഉരുപ്പടികൾ മോഷണം പോയ പശ്ചാത്തലത്തിൽ എൻജിനീയറിങ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു. ആശുപത്രി നവീകരണത്തിൻ്റെ മറവിൽ ലക്ഷങ്ങൾ വിലയുള്ള തടി ഉരുപ്പടികളാണ് കടത്തിയത്. എൻജിനീയറിങ് വിഭാഗം മേധാവി ഗിരി പുരുഷോത്തമനെയാണ് സസ്പെൻഡ് ചെയ്തത്.

തേക്കിന്റെ 50 ഡോർ സെറ്റ് അടക്കമാണ് മോഷണം പോയത്. ആക്രി സാധനങ്ങൾ എടുക്കാൻ വന്ന വാഹനത്തിലാണ് തടി ഉരുപ്പടികൾ കടത്തിയത്. ആഭ്യന്തര അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെയാണ് ഗിരി പുരുഷോത്തമനെതിരെ നടപടി കൈക്കൊണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Top