മരംമുറിക്കേസ്; ഏത് രേഖയും നല്‍കാമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: മരംമുറി കേസുമായി ബന്ധപ്പെട്ട ഏത് രേഖയും അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറെന്ന് റവന്യൂ മന്ത്രി കെ രാജന്‍. രേഖകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മുന്‍ റവന്യുമന്ത്രി അറിഞ്ഞാണ് മരംമുറി ഉത്തരവ് ഇറക്കിയത്. കര്‍ഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. സിപിഐ പ്രതിരോധത്തില്‍ അല്ലെന്നും മന്ത്രി പറഞ്ഞു.

2020 ഒക്ടോബറില്‍ റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി മരം മുറിക്കാന്‍ അനുവാദം നല്‍കുന്ന ഉത്തരവാണ് കോളിളക്കം ഉണ്ടാക്കിയത്. ഉത്തരവിറക്കും മുമ്പെ നിരവധി തവണ വനം-റവന്യുവകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത യോഗങ്ങള്‍ പലതവണ ചേര്‍ന്നു. 64 ലെ ഭൂമി പതിവ് ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്‌നം വനംവകുപ്പിലെയും റവന്യു വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പലതവണ ഉന്നയിച്ചതായി ഫയലിലുണ്ട്.

പക്ഷെ ചന്ദ്രശേഖരന്‍ മരംമുറിക്ക് അനുവാദം നല്‍കാന്‍ റവന്യുപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കുറിപ്പ് നല്‍കി. മാത്രമല്ല മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിര നടപടി വേണമെന്ന അത്യന്തം വിവാദമായ ഭാഗം ഉത്തരവില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

 

Top