മരംമുറിക്കേസ്; ഉദ്യോഗസ്ഥനെ മാറ്റിയതില്‍ താക്കീതുമായി മന്ത്രി എ.കെ.ശശീന്ദ്രന്‍

Saseendran

തിരുവനന്തപുരം: മരംമുറിക്കേസ് അന്വേഷണ സംഘത്തിലെ മികച്ച ഉദ്യോഗസ്ഥനെ മാറ്റിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന താക്കീതുമായി വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.

തെറ്റായ കാര്യങ്ങള്‍ അനുവദിക്കില്ല. സംഘത്തിലെ മാറ്റം അറിഞ്ഞപ്പോള്‍ തിരുത്തി. വനംവകുപ്പിലെ ഉദ്യോഗസ്ഥരെല്ലാം നല്ലവരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മരംമുറി ഉത്തരവിലെ പാകപ്പിഴ കലക്ടര്‍മാരുള്‍പ്പെടെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 24നുശേഷം പട്ടയ ഭൂമികളില്‍ പലതും നടന്നതായി കലക്ടര്‍മാര്‍ അറിയിച്ചു. ഉത്തരവിന്റെ അന്തസത്ത പാലിച്ചായിരുന്നില്ല നടപടികള്‍.

പല ഉദ്യോഗസ്ഥരും അവരവരുടെ സൗകര്യത്തിനനുസരിച്ച് ഉത്തരവ് വ്യാഖ്യാനിച്ചു. സര്‍ക്കാരോ ഉദ്യോഗസ്ഥരോ ഇത്തരം രീതിയില്‍ മരംവെട്ടുമെന്ന് അറിഞ്ഞിട്ടുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Top