മരംകൊള്ള; അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: മരംകൊള്ളയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രധാന പ്രതികളെ ആരെയും ചോദ്യം ചെയ്യാത്തത് ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി മരംമുറി നടന്നു. ജുഡീഷ്യല്‍ അന്വേഷണവും ഒപ്പം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാനിറ്റൈസര്‍ എന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഭവം മരം കൊള്ള പോലുള്ള മറ്റൊരു തട്ടിപ്പാണ്. പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍ ഉള്‍പ്പടെ നാലംഗ സംഘമുണ്ട്. മരംമുറി വിവാദം മറയ്ക്കാന്‍ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനാണ് സുധാകരന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Top