ഇരുമ്പ് കമ്പിക്ക് പകരം മരത്തടി; റോഡ് നിര്‍മ്മാണം തടഞ്ഞ് നാട്ടുകാ‍ര്‍

പത്തനംതിട്ട : റോഡ‍് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം. പ്ലെയിൻ സിമന്റ് കോൺക്രീറ്റാണ് കരാറിൽ പറഞ്ഞിട്ടുള്ളതെന്ന് റീ ബിൽഡ് എൻജിനീയർ വ്യക്തമാക്കി. ഏകദേശം ഒന്നര കോടി വകയിരുത്തിയുള്ള റോഡ് നി‍ര്‍മ്മാണമാണ്, ബലക്ഷയമുണ്ടാകുന്ന രീതിയിൽ അശാസ്ത്രീയമായ രീതിയിൽ കോൺഗ്രീറ്റ് ചെയ്തത്.

Top