മരംമുറി കേസ് കാസര്‍കോട്ടും; എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: വയനാട്ടിലെ മുട്ടില്‍ മരംമുറി കേസ് വിവാദമായതിന് പിന്നാലെ സമാനമായ കേസ് കാസര്‍കോട്ടും. പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസര്‍കോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇതു സംബന്ധിച്ച് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈട്ടിയും തേക്കും അടക്കമുള്ള മരങ്ങളാണ് വ്യാപകമായി മുറിച്ചു മാറ്റിയത്. ഇതില്‍ 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ മരം വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. ഉത്തരവ് മറയാക്കി മരം മുറിക്കാന്‍ അനുമതി ചോദിച്ചുള്ള പെര്‍മിറ്റുകള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി കൊടുത്തില്ല. ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ചു കടത്തിയോ എന്നറിയാന്‍ വനംവകുപ്പ് വിജിലന്‍സ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

 

 

Top