ചെയര്‍മാനെ തെരഞ്ഞെടുക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല; ഉറപ്പിച്ച് മാണി വിഭാഗം

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുക്കാതെ ഇനി കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മാണി വിഭാഗം. സംസ്ഥാന കമ്മിറ്റി വിളിക്കാതെ പാര്‍ലമെന്ററി യോഗം വിളിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. യോഗം മനപൂര്‍വ്വം നീട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍ ആരോപിച്ചു. ഇതില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ക്ക് ആശങ്കയുണ്ടെന്ന് റോഷി വ്യക്തമാക്കി.

പി ജെ ജോസഫ് പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും റോഷി അഗസ്റ്റിന്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ ഒരു വിഭാഗം ഗ്രൂപ്പ് യോഗം ചേരുകയാണെങ്കില്‍ അത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കപ്പെടുമെന്ന് പി ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

Top