അധികകാലം നിലനില്‍ക്കില്ല, ഷിന്‍ഡെ സര്‍ക്കാര്‍ ഉടന്‍ വീഴും; മമത ബാനര്‍ജി

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും നേതൃത്വത്തിലുള്ള പുതിയ മഹാരാഷ്ട്ര സർക്കാരിന് അധികകാലം ആയുസില്ലെന്നും ഉടന്‍ വീഴുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. “ഈ സർക്കാർ തുടരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് അധാർമ്മികമായ ജനാധിപത്യ വിരുദ്ധ സർക്കാരാണ്. അവർ സർക്കാർ രൂപീകരിച്ചിരിക്കാം. പക്ഷേ അവർ മഹാരാഷ്ട്രയുടെ ഹൃദയം കീഴടക്കിയില്ല” മമത പറഞ്ഞു. ”നിങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ തകര്‍ക്കാന്‍ നിങ്ങൾക്ക് കഴിയും. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ ജനാധിപത്യ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങളെ തകര്‍ക്കുമെന്നും” മമത. മഹാരാഷ്ട്രയിലെ ശിവസേന വിമത എം.എൽ.എമാർക്ക് അസമിൽ ബി.ജെ.പി പണവും മറ്റും നൽകിയെന്നും മമത ബാനർജി ആരോപിച്ചു.

Top