Won’t comment on political or religious matters: Shahrukh

മുംബൈ: രാഷ്ട്രീയമോ മതപരമോ ആയ കാര്യങ്ങളില്‍ ഇനി അഭിപ്രായം പറയില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പാകിസ്ഥാനി ഗസല്‍ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ സംഗീതപരിപാടി റദ്ദാക്കിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ഷാരൂഖിന്റെ പ്രതികരണം.

ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നുണ്ടെന്ന് ഷാരൂഖ് നേരത്തെ പറഞ്ഞിരുന്നു. അസഹിഷ്ണുതയെക്കുറിച്ചുള്ള ഷാരുഖിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ശിവസേന ഉള്‍പ്പടെയുള്ള സംഘപപരിവാര്‍ സംഘടനകള്‍ ഷാരുഖാന്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

പ്രതിഷേധം ഷാരൂഖിന്റെ പുതിയ ചിത്രമായ ‘ദില്‍വാലെ’യുടെ കളക്ഷനെ ബാധിച്ചിരുന്നു. അസഹിഷ്ണുത പരാമര്‍ശം നടത്തിയതിന് ഷാരൂഖിന്റെയും ആമിര്‍ഖാന്റെയും സുരക്ഷ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Top