വണ്ടര്‍ വുമണ്‍ 1984 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം വണ്ടര്‍ വുമണ്‍ 1984 ഒടിടിയില്‍ റിലീസ് ചെയ്തു. ഗാല്‍ ഗഡോട്ട് വണ്ടര്‍ വുമണായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസം മുതല്‍ ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം തുടങ്ങി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തിയിരുന്നു. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സിനിമയ്ക്ക് റിലീസുണ്ടായിരുന്നില്ല

ഇന്ത്യയിലേക്ക് എപ്പോഴാണ് വണ്ടര്‍ വുമണിന്റെ പുതിയ പതിപ്പ് എത്തുന്നതെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവില്‍ ചിത്രം ആമസോണില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് വണ്ടര്‍ വുമണ്‍ 1984 പുറത്തിറങ്ങിയത്. പാറ്റി ജെന്‍കിന്‍സാണ് ചിത്രത്തിന്റെ സംവിധായിക. 2017ലിറങ്ങിയ വണ്ടര്‍ വുമണിന്റെ തുടര്‍ ഭാഗമാണിത്.

 

Top