തന തന്തിന തന്താനോ…. വണ്ടര്‍ബോയ്‌സിലെ വീഡിയോ ഗാനം കാണാം

വാഗതര്‍ അണിനിരക്കുന്ന വണ്ടര്‍ബോയ്‌സിലെ തന തന്തിന തന്താനോ എന്ന വീഡിയോ ഗാനം പുറത്തുവിട്ടു. തിക്കഥാകൃത്തും സംവിധായകനുമായ ശ്രീകാന്ത് എസ് നായരാണ് വണ്ടര്‍ ബോയ്‌സ് സംവിധാനം ചെയ്യുന്നത്.

നീലക്കുറിഞ്ഞി കാണാന്‍ പോയ ഏഴംഗ സംഘ വിദ്യാര്‍ത്ഥികളും പോലീസും ക്രിമിനല്‍സും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ക്രൈംത്രില്ലറാണ് വണ്ടര്‍ബോയ്സ്. എന്ന് റഞ്ഞു. നവാഗതരായ നാല് ആണ്‍കുട്ടികളും മൂന്നുപെണ്‍കുട്ടികളും. അവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ബാല, പ്രവീണ്‍ പ്രേം, സുനില്‍സുഖദ, നന്ദു, അനില്‍മുരളി, വി.കെ. ബൈജു, കലാശാല ബാബു, നസീര്‍ സംക്രാന്തി, കെ.ടി.എസ്. പടന്നയില്‍. വിനുരാഘവ്, റിനീഷ്, റയിസ്, ഡോണ റൊസാരിയോ, ആദിസുദേവ്, സുറുമി, കാര്‍ത്തിക, അഞ്ജലി, ബേബി മീധിക എന്നിവരാണ് വണ്ടര്‍ബോയ്സിലെ പ്രധാന അഭിനേതാക്കള്‍.

https://youtu.be/A9hO65KGreA

കൃഷ്ണകാവ്യക്രിയേഷന്‍സിന്റെ ബാനറില്‍ ഗോപന്‍നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ-സംവിധാനം ശ്രീകാന്ത് എസ്. നായരാണ് നിര്‍വഹിക്കുന്നത്. ഗാനരചന ഹരിനാരായണനും പൂവച്ചല്‍ ഹുസൈനിലുമാണ് ചെയ്തിരിക്കുന്നത്. റോണി റാഫേല്‍, ബിനു ചാത്തന്നൂരുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്.

Top