വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ചൈനക്കെതിരെ ഇ​ന്ത്യ​ക്ക് വിജയം

ക​ക്കാ​മി​ഖാ​ഹാ​ര: വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് വിജയം.

പൂ​ള്‍ എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളി​നാണ് ഇന്ത്യ ചൈ​ന​യെ ത​ക​ർ​ത്തത്.

ഇ​ന്ത്യ​ക്കു വേ​ണ്ടി ഗു​ര്‍​ജി​ത് കൗ​ര്‍ (19), ന​വ​ജോ​ത് കൗ​ര്‍ (32), നെ​ഹ ഗോ​യ​ൽ(49), റാ​ണി(58) എ​ന്നി​വ​ർ ഓ​രോ ഗോ​ള്‍ വീ​തം നേ​ടി.

മൂന്നാം മത്സരത്തിൽ ശക്തരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ചൊവ്വാഴ്ചയാണ് മലേഷ്യക്കെതിരായ മത്സരം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത പ​ത്തു ഗോ​ളി​ന് സിം​ഗ​പ്പൂ​രി​നെ തോ​ൽ​പി​ച്ചി​രു​ന്നു.

Top