WomMust Wear Wet Clothesen To Enter Trimbakeshwar Temple In Maharashtra.

മഹരാഷ്ട്ര: അടുത്തിടെ സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശാവകാശം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നാസികില്‍ ത്രിമ്പകേശ്വര്‍ ശിവക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയ ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരെ പൊലീസും ഗ്രാമീണരും തടഞ്ഞതും തുടര്‍ന്നുണ്ടായ സംഘര്‍ഷവുമെല്ലാം ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ഒടുവിലിതാ ത്രിമ്പകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ക്ഷേത്ര സമിതി തീരുമാനമെടുത്തു.എന്നാല്‍ ഒരേയൊരു നിബന്ധന പാലിച്ചുവേണം സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. നനഞ്ഞ സില്‍ക്ക് അല്ലെങ്കില്‍ കോട്ടന്‍ വസ്ത്രം ധരിച്ച് വേണം സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു.

രാവിലെ ആറിനും ഏഴിനുമിടയിലുള്ള സമയത്ത് മാത്രം. നനഞ്ഞ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന ക്ഷേത്ര ഭാരവാഹികളുടെ വ്യവസ്ഥ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധക്കാര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Top