മക്കയിലും മദീനയിലും ഉന്നത ജോലികളില്‍ ഇനി സ്ത്രീകളും

റിയാദ്: പുണ്യ നഗരങ്ങളായ മക്കയിലെയും മദീനയിലെയും ഹറമുകള്‍ക്ക് കീഴിലെ ഉന്നത ജോലികളില്‍ സ്ത്രീകളെ നിയമിച്ച് സൗദി അറേബ്യ. ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികളില്‍ ആദ്യഘട്ടത്തില്‍ പത്ത് വനിതകള്‍ക്കാണ് നിയമനം നല്‍കുന്നത്.

വനിത ജീവനക്കാര്‍ നേരത്തെ തന്നെ മക്കയിലെയും മദീനയിലെയും ഹറമുകളിലുണ്ട്. എന്നാല്‍ അത് സുരക്ഷ, ലൈബ്രറി, ഗൈഡ് എന്നീ മേഖലയിലാണ്. ഇപ്പോള്‍ പുറത്തുവന്ന ഉത്തരവ് പ്രകാരം വനിതകള്‍ വകുപ്പ് ചുമതലയടക്കമുള്ള ഉന്നത തസ്തികളാണ് ലഭ്യമാക്കുക.

നേരത്തെ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി തൊഴില്‍മേഖലകളില്‍ സ്ത്രീകളുടെ പ്രാധിനിത്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമേഖലകളില്‍ സ്ത്രീകള്‍ക്ക് നിയമനങ്ങള്‍ നല്‍കിയിരുന്നു.

Top