വനിതാ ക്രിക്കറ്റ് ടീം കോച്ചിന്റെ നിയമനം ചെപ്പടി വിദ്യ: ഡയാന എഡുല്‍ജി

ന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ബിസിസി ഡബ്ല്യു വി രാമനെ തിരഞ്ഞെടുത്തു എന്ന വാര്‍ത്ത പുറത്തുവന്നതിന് പുറകേ പ്രതികരണവുമായി സിഒഎ അംഗം ഡയാന എഡുല്‍ജി രംഗത്ത്. ഇന്ത്യന്‍ വനിത കോച്ചിന്റെ നിയമന പ്രക്രിയ ഒരു ചെപ്പടി വിദ്യയാണെന്നും അത് ശരിയായതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നുമാണ് ഡയാന എഡുല്‍ജി പറഞ്ഞത്.

കപില്‍ ദേവ് ഉള്‍പ്പെടുന്ന പാനല്‍ ഡബ്ല്യു വി രാമനെ തിരഞ്ഞെടുത്തുവെന്നുള്ള വാര്‍ത്ത പുറത്ത് വന്നതിന് പുറകേ അതിന് തന്റെ അനുമതിയുണ്ടാകില്ലെന്ന് അറിയിച്ച് ഡയാന സിഒഎ തലവന്‍ വിനോദ് റായ്ക്ക് കത്ത് അയയ്ച്ചു. ഈ നിയമന പ്രക്രിയ മുഴുവന്‍ കാപട്യം നിറഞ്ഞതാണെന്നാണ് കത്തില്‍ ഡയാന എഴുതിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

വനിതാ ടീമിന്റെ പരിശീലനെ തീരുമാനിക്കാന്‍ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചപ്പോള്‍ മുതല്‍ എല്ലാം നിയമത്തിനു പുറത്ത് നടക്കുന്ന സംഭവമായി മാറിയെന്നും. വിനോദ് റായ് തന്റെ മാത്രം തീരുമാനങ്ങളാണ് അടിച്ചേല്പിക്കുന്നതെന്നും ഡയാന ആരോപിക്കുന്നു.

Top