ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍ : ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്. കൊറ്റാളി സ്വദേശി റോഷിദയ്ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് ഷൈനേഷിനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ഷൈനേഷ് റോഷിദയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top