വനിതാ ദിനത്തില്‍ കൗണ്‍സിലിങ്ങ് ഹെല്‍പ്പ് ലൈനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

phone

വനിതാ ദിനത്തില്‍ വനിതകള്‍ക്കായി പ്രത്യേക കൗണ്‍സിലിങ്ങ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. ദേശീയ വനിതാ ദിനമായ മാര്‍ച്ച് 8 ന് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിത കമ്മീഷന്‍ അറിയിച്ചു. അന്നു തന്നെ ഹെല്‍പ്പ്‌ലൈനിന്റെ നമ്പര്‍ അനൗണ്‍സ് ചെയ്യുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിജയ് രാഹത്ക്കര്‍ പറഞ്ഞു.

നിലവില്‍, സെന്ററിലേക്ക് കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവരുടെ സഹായം തേടാമെന്നും , അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പരാതി നല്‍കാനും, അതോടൊപ്പം നിയമ സഹായം വേണമെങ്കില്‍ അതിനും സഹായം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രണ്ടു ഫോണുകള്‍ സെന്ററില്‍ ലഭ്യമാകുമെന്നും ക്രമേണെ ആവശ്യമാണെങ്കില്‍ കൂടുതല്‍ ഫോണുകള്‍ സെന്ററില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹെല്‍പ്പലൈനിന്റെ പ്രവര്‍ത്തനങ്ങളും മറ്റും ട്രാക്ക് ചെയ്ത് സൂക്ഷിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 5 മണിവരെ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും, ബുദ്ധിമുട്ടു അനുഭവിക്കുന്നവര്‍ക്ക്
ഈ സമയങ്ങളില്‍ സെന്ററുമായി ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ ജില്ലകളിലും 25-40 പരാതികളാണ് ദിവസേനെ ലഭിക്കുന്നത്. ചില പ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ സങ്കീര്‍ണ്ണമായ ചില പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെക്കാറുണ്ടെന്നും കമ്മീഷന്‍ സൂചിപ്പിച്ചു.

Top