വനിതാ ദിനത്തില്‍ മികച്ച ഓഫറുകളുമായി ഫിലിപ്കാര്‍ട്ട്

നിതാ ദിനത്തില്‍ മികച്ച ഓഫറുമായി ഫ്ലിപ്കാര്‍ട്ട്. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം ഡിസ്‌കൗണ്ടാണ് ഫിലിപ്കാര്‍ട്ട് നല്‍കുന്നത്. കൂടാതെ ഹോണര്‍ 9 എന്‍, നോക്കിയ 6.1 പ്ലസ്, സാംസങ് ഗാലക്സി എസ്8, മോട്ടോറോള വണ്‍ പവര്‍ എന്നീ ഫോണുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടുമാണ് ഫ്ലിപ്കാര്‍ട്ട് ഓഫര്‍ ചെയ്തിരിക്കുന്നത്.

ഹെഡ്‌ഫോണുകള്‍ക്ക് 70 ശതമാനം ഡിസ്‌കൗണ്ടും, ടി.വി ഹോം അപ്ലയന്‍സുകള്‍ക്ക് 75 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. മാര്‍ച്ച് 7നും വനിതാ ദിനമായ മാര്‍ച്ച് എട്ടിനുമാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്.12990 രൂപ മുതല്‍ വിലയുളള ലാപ്‌ടോപുകളും ഫ്‌ലിപ്കാര്‍ട്ടിലൂടെ അന്നേ ദിവസം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

വനിതാ ദിനത്തില്‍ 11999 രൂപ വിലയുള്ള ഹോണര്‍ 9എന്‍ 9999 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വിവോയുടെ വി9 പ്രൊ 13990 രൂപക്കും സാംസങിന്റെ ഗാലക്‌സി എസ്8 30990 രുപയ്ക്കുമാണ് ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പന നടത്തുക.

Top