വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം

ന്ത്യ-ന്യൂസീലൻഡ് മത്സരം നടക്കുന്നതിനിടെ ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 50 റൺസെടുത്ത് പുറത്താവുകയായിരുന്നു.

ഇന്ത്യക്കായി പൂജ വസ്ട്രാക്കർ 4 വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സോഫി ഡിവൈനും അമേലിയ കെറും ചേർന്ന് ന്യൂസീലൻഡിനെ നയിച്ചു. 35 റൺസ് നേടിയ ഡിവൈനെ വിക്കറ്റിലൂടെ പൂജ വസ്ട്രാക്കർ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ അമേലിയ കെർ- ഏമി സാറ്റർത്‌വെയ്റ്റ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. 69 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഫിഫ്റ്റിയ്ക്ക് തൊട്ടുപിന്നാലെ അമേലിയ കെറിനെ രാജേശ്വരി ഗെയ്ക്‌വാദ് വിക്കറ്റിനു മുന്നിൽ കുരുക്കി. മാഡി ഗ്രീനും സാറ്റർത്‌വെയ്റ്റും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും ന്യൂസീലൻഡിനു കരുത്തായി.

54 റൺസ് നീണ്ട പാർട്ണർഷിപ്പിനു ശേഷം മാഡി ഗ്രീൻ (27) ദീപ്തി ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഞ്ചാം വിക്കറ്റിൽ കേറ്റി മാർട്ടിനും സാറ്റർത്‌വെയ്റ്റും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. സാറ്റർത്‌വെയ്റ്റിനെ പുറത്താക്കിയ പൂജ വസ്ട്രാക്കർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറുകളിൽ ന്യൂസീലൻഡിന് തുടരെ വിക്കറ്റുകൾ നഷ്ടമായി.

ലിയ തഹുഹു (1), ജെസ് കെർ (0) എന്നിവരെ കൂടി മടക്കി അയച്ച പൂജ 4 വിക്കറ്റ് നേട്ടം കുറിച്ചു. ഹെയ്ലി ജെൻസണെ (1) രാജേശ്വരി ഗെയ്ക്‌വാദും (41) ഝുലൻ ഗോസ്വാമിയും മടക്കിഅയച്ചു. ഫ്രാൻസിസ് മക്കയ് (13) പുറത്താവാതെ നിന്നു. അവസാന 8 ഓവറിൽ വെറും 38 റൺസ് വഴങ്ങി ഇന്ത്യ 5 വിക്കറ്റുകളാണ് വീഴ്ത്തിയത്.

 

 

 

Top