വനിതാ ലോകകപ്പ് ഫുട്‌ബോളിന് ന്യൂസിലാന്‍ഡില്‍ ഗംഭീര തുടക്കം

നിതാ ലോകകപ്പ് ഫുട്‌ബോളിന് ഗംഭീര തുടക്കം. ന്യൂസിലന്‍ഡ് വനികള്‍ അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം ഇന്ന് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്വന്തമാക്കി. ആതിഥേയരായ ന്യൂസിലന്‍ഡ് ശക്തരായ നോര്‍വേയെ ആണ് തോല്‍പ്പിച്ച്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു വിജയം. അദ ഹെഗബെര്‍ഗ് ഉള്‍പ്പെടെ വനിത ഫുട്‌ബോളിലെ വലിയ പേരുകള്‍ അണിനിരന്ന നോര്‍വേയെ ആണ് താരതമ്യേന കുഞ്ഞരായ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്.

തുടക്കം മുതല്‍ മികച്ച അറ്റാക്കുകള്‍ നടത്തിയതും അവസരങ്ങള്‍ സൃഷ്ടിച്ചത് ന്യൂസിലന്‍ഡ് തന്നെയായിരുന്നു. എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡ് അവര്‍ അര്‍ഹിച്ച ഗോള്‍ കണ്ടെത്തി. 38ആം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ഹാന്‍ഡ് നല്‍കി ക്രോസ് വില്‍കിന്‍സണ്‍ ലക്ഷ്യത്തില്‍ എത്തിക്കുക ആയിരുന്നു. വില്‍കിന്‍സന്റെ ലോകകപ്പ് ടൂര്‍ണമെന്റുകളിലെ മൂന്നാം ഗോളായിരുന്നു ഇത്. ഈ വിജയം ന്യൂസിലന്‍ഡിനെ ഗ്രൂപ്പില്‍ ഒന്നാമത് എത്തിച്ചു. ഇവര്‍ രണ്ട് ടീമിനെ കൂടാതെ സ്വിറ്റ്‌സര്‍ലാന്റും ഫിലിപ്പീന്‍സുമാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്.

Top