വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെതിരെ ഇന്ത്യ നാളെ കളത്തിലിറങ്ങും

നിതാ ലോകകപ്പിൽ രണ്ടാമത്തെ മത്സരത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങും. ആതിഥേയരായ ന്യൂസീലൻഡിനോടാണ് ഇന്ത്യക്ക് നാളെ ഏറ്റുമുട്ടേണ്ടി വരുക. രണ്ട് ടീമുകളും ഇവരുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും രണ്ട് ടീമുകളും കാഴ്ചവെക്കുക. ഇന്ത്യൻ സമയം രാവിലെ 6.30ന് ഹാമിൽട്ടണിലെ സെഡ്ഡൻ പാർക്കിലാണ് മത്സരം.

ലോകകപ്പിന് മുമ്പ് നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് തിരിച്ചടിക്കാനുള്ള അവസരം കൂടിയാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനോട് പരാജയപ്പെട്ട ന്യൂസീലൻഡ് അടുത്ത മത്സരത്തിൽ പാകിസ്താനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയാണ് രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്.

ന്യൂസീലൻഡിൽ ഒരു ടി-20യും അഞ്ച് ഏകദിനങ്ങളും കളിച്ചപ്പോൾ ഇന്ത്യയ്ക്ക് ആകെ വിജയിക്കാനായത് അവസാനത്തെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ്. ബാറ്റിംഗ് പരിഗണിക്കുമ്പോൾ ഒറ്റക്ക് മത്സരത്തിൻ്റെ ഗതി നിർണയിക്കാൻ ശേഷിയുള്ള കൗമാര താരം ഷഫാലി വർമ്മയുടെ ഫോമൗട്ട് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ന്യൂസീലൻഡ് പര്യടനത്തിൽ അതിഗംഭീര പ്രകടനങ്ങൾ നടത്തിയ സബ്ബിനേനി മേഘന, ലഭിച്ച അവസരങ്ങളിൽ തിളങ്ങിയ യസ്തിക ഭാട്ടിയ എന്നീ താരങ്ങൾ പുറത്തിരിക്കവെ ഫോമിൽ അല്ലാത്ത ഷഫാലിയെ പരിഗണിക്കുന്നത് തിരിച്ചടി ആയേക്കും.

Top