വനിതാ ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ

നിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മത്സരം. ആതിഥേയരായ ന്യൂസീലന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു.

ലോകകപ്പിനു മുന്‍പ് നടന്ന ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ കൂറ്റന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് പക വീട്ടല്‍ കൂടിയാണ് മത്സരം. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ട ന്യൂസീലന്‍ഡ് അടുത്ത മത്സരത്തില്‍ പാകിസ്താനെ 9 വിക്കറ്റിനു തുരത്തി. ഇന്ത്യയാവട്ടെ പാകിസ്താനെ പരാജയപ്പെടുത്തിയാണ് രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്.

 

Top