വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ; മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍

വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആറാം സ്വര്‍ണം തേടിയുള്ള പോരാട്ടത്തില്‍ കസാഖ്‌സ്താന്റെ അയ്‌ജെറിം കെസനായേവയെയാണ് മേരി കോം തോല്‍പിച്ചത്.

54 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മനിഷ മൗണ്‍ ക്വാര്‍ട്ടറില്‍ കടന്നു. കസാഖിസ്താന്റെ ലോകചാമ്പ്യന്‍ ഡിന സൊലാമാനെ 50ത്തിന് ഇടിച്ചുവീഴ്ത്തിയാണ് മനിഷയുടെ മുന്നേറ്റം.

ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വാശിയേറിയ മൂന്നു റൗണ്ട് പോരാട്ടത്തിലായിരുന്നു ജയം. കസാഖ് താരത്തെ നേരത്തേ പോളണ്ടില്‍ നടന്ന സിലേഷ്യന്‍ ഓപണിലും മേരികോം തോല്‍പിച്ചിരുന്നു.

Top