മതില്‍ കെട്ടുക എന്ന ചിന്ത സ്വാതന്ത്ര്യ വിരുദ്ധം; മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി ജോയ് മാത്യു

തിരുവനന്തപുരം: വനിതാ മതിലില്‍ നിന്നു പിന്‍മാറിയ നടി മഞ്ജു വാര്യര്‍ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തുമ്പോള്‍ പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്.

മതില്‍ കെട്ടുക എന്ന ചിന്ത തന്നെ സ്വാതന്ത്ര്യ വിരുദ്ധമാണെന്നും മനുഷ്യരെ വേര്‍തിരിക്കുവാന്‍ മാത്രമേ മതിലുകള്‍ക്ക് സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ മതില്‍പ്പണിക്കാര്‍ക്ക് മഞ്ജുവിനെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാന്‍ സാധിക്കില്ലെന്നും ജോയ് മാത്യു പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജുവിന് പിന്തുണയുമായി അദ്ദേഹം എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വ​ത​ന്ത്ര ചി​ന്ത​യെ ഏ​റ്റ​വു​മ​ധി​കം ഭ​യ​ക്കു​ന്ന​വ​രാ​ണു ക​മ്മ്യൂ​ണി​സ്റ്റു​കാ​രാ​ണെ​ന്നു ന്ധ​ന​ടി​ക്കു​ന്ന’ ന​മ്മു​ടെ നാ​ട്ടി​ലെ ഒ​രു വി​ഭാ​ഗം. അ​വ​രു​ടെ മ​ണ്ട​ത്ത​ര​ങ്ങ​ള്‍​ക്കും അ​ല്പ​ത്ത​ര​ങ്ങ​ള്‍​ക്കും കൈ​യ്യ​ടി​ക്കാ​ത്ത​വ​രെ പാ​ര്‍​ട്ടി ഫാ​ന്‍​സു​കാ​രെ​ക്കൊ​ണ്ട് ആ​ക്ര​മി​ക്കാ​നും ഒ​റ്റ​പ്പെ​ടു​ത്താ​നും അ​വ​ര്‍​ക്കു മ​ടി​യി​ല്ല. മ​തി​ലു​ക​ളി​ല്ലാ​ത്ത ആ​കാ​ശം സ്വ​പ്നം കാ​ണു​ന്ന കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ത്തെ പെ​ണ്‍​കു​ട്ടി​ക​ള്‍. അ​തു​കൊ​ണ്ടാ​ണ് മ​തി​ല്‍ കെ​ട്ടു​ക എ​ന്ന ചി​ന്ത​ത​ന്നെ സ്വാ​ത​ന്ത്ര്യ വി​രു​ദ്ധ​മാ​കു​ന്ന​ത്. മ​നു​ഷ്യ​രെ വേ​ര്‍​തി​രി​ക്കാ​നേ മ​തി​ലു​ക​ള്‍​ക്കാ​വൂ എ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​വാ​ന്‍ വ​ലി​യ ബു​ദ്ധി​യൊ​ന്നും വേ​ണ്ട. വി​വ​ര​മു​ള്ള​വ​ര്‍ അ​ത്ത​രം മ​തി​ലു​ക​ളി​ല്‍ ഒ​ന്നു ചാ​രി നി​ല്‍​ക്കു​ക​പോ​ലു​മി​ല്ല. മ​ഞ്ജു​വും ചെ​യ്ത​ത് ഇ​താ​ണ്. ത​നി​ക്കു ശ​രി​യ​ല്ലെ​ന്ന് തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളോ​ട് അ​വ​ര്‍ വി​ട​പ​റ​ഞ്ഞു.

മ​ഞ്ജു വാ​ര്യ​ര്‍ എ​ന്ന അ​ഭി​നേ​ത്രി​ക്ക് സ്വ​ന്ത​മാ​യി ചി​ന്താ​ശ​ക്തി​യു​ണ്ടെ​ന്ന​തും ത​ന്േ‍​റ​താ​യ നി​ല​പാ​ടു​ക​ളു​ണ്ടെ​ന്ന​തും പാ​ര്‍​ട്ടി ഫാ​ന്‍​സു​കാ​ര്‍​ക്കു സ​ഹി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. കാ​ര​ണം അ​വ​ര്‍ ക​ണ്ടു​ശീ​ലി​ച്ച വി​പ്ല​വ വ​നി​ത​ക​ള്‍ പാ​ര്‍​ട്ടി ജാ​ഥ​യ്ക്കു ത​ല​യി​ല്‍ തൊ​പ്പി​യും കൈ​ക​ളി​ല്‍ താ​ല​പ്പൊ​ലി​യു​മാ​യി പാ​ര്‍​ട്ടി​പു​രു​ഷ സം​ര​ക്ഷി​ത വ​ല​യ​ത്തി​ല്‍ അ​ടി​വെ​ച്ച​ടി​വെ​ച്ചു നീ​ങ്ങു​ന്ന​വ​രാ​ണ്. അ​ങ്ങി​നെ​യെ പാ​ടു​ള്ളൂ താ​നും. ഇ​നി അ​വ​രു​ടെ നേ​താ​ക്ക​ളാ​ണെ​ങ്കി​ലോ? ചെ​ഗു​വേ​ര ജ​നി​ച്ച​തു ക്യൂ​ബ​യി​ലാ​ണെ​ന്നും ആ​രാ​ന്‍റെ ക​വി​ത മോ​ഷ്ടി​ച്ചു സ്വ​ന്ത​മാ​ക്കാ​നു​ള്ള​താ​ണെ​ന്നും വി​ശ്വ​സി​ക്കു​ന്ന​വ​രും, അ​പ്പോ​ള്‍ പി​ന്നെ മ​ഞ്ജു​വി​ന്‍റെ നി​ല​പാ​ടി​നെ എ​ങ്ങി​നെ ഉ​ള്‍​ക്കൊ​ള്ളാ​നാ​കും?

മ​ഞ്ജു വാ​ര്യ​രെ​പ്പോ​ലെ ചി​ന്താ​ശ​ക്തി​യു​ള്ള, സ്വ​ന്ത​മാ​യി നി​ല​പാ​ടു​ള്ള​വ​രെ ബ​ഹു​മാ​നി​ക്കാ​ന്‍ വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​തി​ല്‍​പ്പ​ണി​ക്കാ​ര്‍​ക്ക് സാ​ധി​ക്കി​ല്ല, പ​ക്ഷെ മ​ഞ്ജു വാ​ര്യ​ര്‍ എ​ന്ന ക​ലാ​കാ​രി​ക്കെ​തി​രെ പാ​ര്‍​ട്ടി സൈ​ബ​ര്‍ അ​ടി​മ​ക​ള്‍ എ​ഴു​തി വ​യ്ക്കു​ന്ന വൃ​ത്തി​കേ​ടു​ക​ള്‍ കാ​ണു​ബോ​ള്‍ ന​മു​ക്ക് മ​ന​സ്സി​ലാ​കും ലൈം​ഗി​ക​മാ​യി എ​ത്ര​മാ​ത്രം പീ​ഡി​ത​രാ​ണ് ന​മ്മു​ടെ സൈ​ബ​ര്‍ സ​ഖാ​ക്ക​ളെ​ന്ന്. മ​ഞ്ജു വാ​ര്യ​ര്‍ എ​ന്ന ക​ലാ​കാ​രി​ക്കെ​തി​രെ​യു​ള്ള അ​സ​ഭ്യ​വ​ര്‍​ഷം പൊ​തു​മ​നഃ​സാ​ക്ഷി​യി​ല്‍ ഈ ​രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്കു​ണ്ടാ​ക്കു​ന്ന ചീ​ത്ത​പ്പേ​ര് ചി​ല്ല​റ​യാ​യി​രി​ക്കി​ല്ല.

മ​തി​ല്‍​പ്പ​ണി​ക്കാ​രി​ല്‍ അ​ല്പ​മെ​ങ്കി​ലും വി​വ​ര​മു​ള്ള​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യു​ടെ സൈ​ബ​ര്‍ അ​ടി​മ​ക​ളു​ടെ ര​തി​ജ​ന്യ (sexual frustrations) അ​സു​ഖ​ത്തി​ന് ചി​കി​ത്സ​ക്കു​ള്ള ഏ​ര്‍​പ്പാ​ടാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. എ​ന്നി​ട്ട് പോ​രെ മ​തി​ലു​കെ​ട്ട​ല്‍?

Top