വനിതാമതിലില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ എന്ത് അര്‍ഹത; സമസ്തയ്‌ക്കെതിരെ കെ.ടി ജലീല്‍

kt jaleel

മലപ്പുറം: വനിതാ മതിലില്‍ മുസ്‌ളീം സ്ത്രീകള്‍ പങ്കെടുക്കരുതെന്ന് പറയാന്‍ എന്ത് അര്‍ഹതയാണ് സമസ്തക്കുള്ളതെന്ന് മന്ത്രി കെ.ടി ജലീല്‍.
ലീഗ് സ്‌പോണ്‍സേര്‍ഡ് പ്രസ്ഥാനമായി സമസ്ത മാറിയെന്നും ഇവരുടെ ഭീഷണിക്ക് മുസ്ലീം സ്ത്രീകള്‍ പുല്ലുവിലയെ കല്‍പിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.

വനിതാ മതിലിനെ വിമര്‍ശിച്ച് സമസ്ത യുവജന വിഭാഗം രംഗത്ത് വന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണവുമായി എത്തിയത്. മതം കല്‍പ്പിച്ച അതിര്‍വരമ്പുകള്‍ക്കപ്പുറം സ്ത്രീകള്‍ പോകുന്നത് ശരിയല്ലെന്നും വനിതാ മതിലിനോട് യോജിക്കാന്‍ കഴിയില്ലെന്നും യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു.

Top