ഇന്ത്യയെ മുട്ടുകുത്തിച്ച് ഏഷ്യാ കപ്പ് ട്വന്റി20 കിരീടം ബംഗ്ലാദേശിന്റെ പെണ്‍കടുവകള്‍ക്ക്

sp

ഷ്യാകപ്പ് ട്വന്റി20യില്‍ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി ബംഗ്ലാദേശിന്റെ പെണ്‍കടുവകള്‍ കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 112 റണ്‍സില്‍ ഒതുക്കിയായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ പ്രഹരം. അവസാന ബോള്‍ വരെ നീണ്ട ആവേശപ്പോരിലായിരുന്നു ബംഗ്ലാദേശിന്റെ ജയം. അവസാന ബോളില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ജപനാരാ അലം ബംഗ്ലാദേശിന്റെ സൂപ്പര്‍ ഹീറോയായി.

അവസാന ഓവറില്‍ 9 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ പന്ത് കൈയ്യിലെടുത്തത് ഇന്ത്യന്‍ നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു. നിഗാര്‍ സുല്‍ത്താന(27), റുമാന അഹമ്മദ്(23) എന്നിവരാണ് ബംഗ്ലാദേശ് വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത്. ഇന്ത്യയ്ക്കായി പൂനം യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

113 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി ഒന്നാം വിക്കറ്റില്‍ 35 റണ്‍സ് നേടി ഓപ്പണര്‍മാര്‍ വിജയത്തിലേക്ക് ടീമിനെ നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് തുടരെയുള്ള പന്തുകളില്‍ ഓപ്പണര്‍മാരെ പൂനം യാദവ് പുറത്താക്കിയത്. അയഷ റഹ്മാന്‍ 17 റണ്‍സും ഷമീമ സുല്‍ത്താന 16 റണ്‍സുമാണ് നേടിയത്. ഇരുവരും പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ 20 റണ്‍സ് കൂട്ടിചേര്‍ത്ത ബംഗ്ലാദേശിനെ ഫര്‍ഗാന ഹക്കിന്റെ വിക്കറ്റും വീഴ്ത്തി പൂനം യാദവ് തന്നെ തിരിച്ചടി നല്‍കി.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും ക്യാപ്റ്റന്റെ ഇന്നിങ്‌സുമായെത്തി ഹര്‍മന്‍പ്രീതാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ബൗണ്ടറിയോടെയായിരുന്നു ഹര്‍മന്‍പ്രീതിന്റെ അര്‍ധശതകം. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബംഗ്ലാദേശ് പുലര്‍ത്തിയ കണിശതയായിരുന്നു ഇന്ത്യയെ തകര്‍ത്തത്.

Top