വനിത ടി20 : ട്രയൽബ്ലേസേഴ്സിനെ തകർത്ത് സൂപ്പർനോവാസ്

ഷാർജ ;വനിതാ ടി20 ചലഞ്ചിൽ ആവേശപ്പോരില്‍ ട്രയല്‍ബ്ലേസേഴ്സിനെ മുട്ടുകുത്തിച്ച് സൂപ്പര്‍നോവാസ് ഫൈനലില്‍. ചലഞ്ചില്‍ അവസാന പന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തില്‍ സ്മൃതി മന്ദാനയുടെ ട്രയല്‍ബ്ലേസേഴ്സിനെ രണ്ട് റണ്‍സിന് കീഴടക്കിയാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ സൂപ്പര്‍നോവാസ് ഫൈനലിലെത്തിയത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ട്രയല്‍ബ്ലേസേഴ്സിന് അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

സൂപ്പര്‍നോവാസ് ജയിച്ചതോടെ മിതാലി രാജിന്‍റെ വെലോസിറ്റി ഫൈനല്‍ കാണാതെ പുറത്തായി. മൂന്ന് ടീമുകളും രണ്ട് വീതം മത്സരങ്ങളില്‍ ഓരോ ജയം വീതം നേടിയപ്പോള്‍ മികച്ച റണ്‍റേറ്റിന്‍റെ കരുത്തിലാണ് ട്രയല്‍ബ്ലേസേഴ്സും സൂപ്പര്‍നോവാസും ഫൈനലിലെത്തിയത്.

Top