വനിതാ ടി-20 ട്രോഫി; തകർപ്പൻ ജയത്തോടെ റെയിൽവേസ് സെമിയിൽ

വനിതാ സീനിയർ ടി-20 ട്രോഫിയിൽ കേരളം ക്വാർട്ടറിൽ പുറത്ത്. കരുത്തരായ റെയിൽവേസ് ആണ് റൺസിന് കേരളത്തെ കീഴടക്കിയത്. 71 റൺസിനായിരുന്നു റെയിൽവേസിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 95 റൺസെടുക്കാനേ സാധിച്ചുള്ളൂ. റെയിൽവേസിനായി ഡയലൻ ഹേമലത 37 പന്തുകളിൽ 64 റൺസെടുത്ത് ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ സ്നേഹ് റാണ 21 പന്തുകളിൽ 39 റൺസെടുത്ത് പുറത്താവാതെ നിന്നു.

മെല്ലെയാണ് റെയിൽവേസ് ആരംഭിച്ചത്. കേരളത്തിൻ്റെ ഓപ്പണിംഗ് ബൗളർമാരായ മൃദുല വിഎസും നിത്യ ലൂർദും കൃത്യതോടെ പന്തെറിഞ്ഞപ്പോൾ ആദ്യ 8 ഓവറിൽ പിറന്നത് വെറും 43 റൺസ്. ഇതിനിടെ സ്വാഗതിക റാത്ത് (22) റണ്ണൗട്ടാവുകയും സബ്ബിനേനി മേഘനയെ (18) നിത്യ ലൂർദ് പുറത്താക്കുകയും ചെയ്തു. കേരള ടീമിനായി നിത്യയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ആശ എസ് (5) മിന്നു മണിക്ക് മുന്നിൽ വീണതോടെ റെയിൽവേസ് പതറി.

Top