സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

പാനമ സിറ്റി: ലോക യുവജന സമ്മേളനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീകളെ കൊല്ലുക എന്നത് പ്ലേഗ് പോലെ പടര്‍ന്ന് പിടിച്ചിരിക്കുകയാണെന്നും , 2800 ഓളം സ്ത്രീകളാണ് 2017 ല്‍ ഇവിടെ കൊല്ലപ്പെടുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

മധ്യ അമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേ, ഇക്കണോമിക് കമ്മിഷന്‍ ഫോര്‍ ലാറ്റിന്‍ അമേരിക്ക ആന്‍ഡ് കരീബിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമത്തിന്റെ തീവ്രതയെ അദ്ദേഹം വിവരിച്ചത്. തകരുന്ന കുടുംബങ്ങളില്‍ ജീവിക്കുന്ന യുവജനങ്ങള്‍ എളുപ്പത്തില്‍ ചൂഷണത്തിന് ഇരയാവുകയാണ്.

ഇന്റര്‍നെറ്റില്‍ സത്യത്തെ വളച്ചൊടിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനും എതിരെ ജാഗ്രത വേണംമെന്നും, വെനസ്വേല ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നു പലായനം ചെയ്യുന്ന അഭയാര്‍ഥികളോട് കരുണ കാണിക്കണമെന്നും മാര്‍പാപ്പ അഭ്യര്‍ഥിച്ചു.

Top