വനിതാ പ്രാതിനിധ്യം; മൂന്ന് മുന്നണികളും പരാജയമെന്ന് ആനി രാജ

ANNIE3

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികള്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഐ മുതിര്‍ന്ന നേതാവ് ആനി രാജ. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയപ്പെട്ടുവെന്ന് ആനിരാജ കുറ്റപ്പെടുത്തി. പ്രതിഷേധിക്കാന്‍ ലതികയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ അപഹസിക്കുകയാണെന്നും ആനിരാജ പറഞ്ഞു.

‘കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടത്തോല്‍വിയാണ് സ്ഥാനാര്‍ഥി പട്ടികയിലൂടെ, പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ക്ക് അനുഭവപ്പെട്ടത്. സ്ത്രീകളോട് പ്രതികാരബുദ്ധിയോടെയാണ് മുന്നണികള്‍ പെരുമാറിയത്. സ്ത്രീകള്‍ക്ക് ഇതുമതി. നിയമസഭ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ പുരുഷന്‍മാര്‍ നില്‍ക്കുമെന്ന തരത്തിലുള്ള പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണുള്ളത്’, ആനി രാജ പറഞ്ഞു.

ലതികയ്ക്ക് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലെന്ന തരത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഞങ്ങള്‍ സ്ത്രീകള്‍ എന്ത് രീതിയില്‍ പ്രതിഷേധിക്കണമെന്ന് പുരുഷന്‍മാര്‍ നിശ്ചയിക്കുമെന്ന തരത്തിലുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും ആനിരാജ ചൂണ്ടിക്കാട്ടി.

 

Top