വിമന്‍സ് പ്രീമിയര്‍ ലീഗ്: വമ്പന്‍ താരങ്ങളെ ഒഴിവാക്കി ആര്‍സിബിയും ഗുജറാത്തും

വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ 2024 സീസണു മുന്നോടിയായി വമ്പന്‍ താരങ്ങളെ ഒഴിവാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്‌സും. വിദേശ സൂപ്പര്‍ താരങ്ങളടക്കം പലരെയും ഇരു ഫ്രാഞ്ചൈസികളും ഒഴിവാക്കി. അതേസമയം, ബാംഗ്ലൂരിലും ഡല്‍ഹിയിലുമുള്ള മലയാളി താരങ്ങളെ ഇരു ഫ്രാഞ്ചൈസികളും നിലനിര്‍ത്തി.

ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഡെയിന്‍ വാന്‍ നികെര്‍ക്ക്, ഓസീസ് ഓള്‍റൗണ്ടര്‍ എറിന്‍ ബേണ്‍സ്, ബൗളര്‍ മേഗന്‍ ഷൂട്ട് എന്നിവരെയൊക്കെ റിലീസ് ചെയ്തു. ഇവര്‍ക്കൊപ്പം കോമള്‍ സന്‍സാദ്, പൂനം ഖേമ്‌നാര്‍, പ്രീതി ബോസ്, സഹാന പവാര്‍ എന്നിവരെയും ബാംഗ്ലൂര്‍ റിലീസ് ചെയ്തു.

ഓസീസ് ഓള്‍റൗണ്ടര്‍മാരായ അന്നബെല്‍ സതര്‍ലന്‍ഡ്, കിം ഗാര്‍ത്ത്, ബൗളര്‍ ജോര്‍ജിയ വെയര്‍ഹം, ഇംഗ്ലീഷ് ബാറ്റര്‍ സോഫിയ ഡങ്ക്‌ലി എന്നീ വിദേശ താരങ്ങളെയാണ് ഗുജറാത്ത് റിലീസ് ചെയ്തത്. ഇവര്‍ക്കൊപ്പം സബ്ബിനേനി മേഘന, സുഷമ വര്‍മ, മാന്‍സി ജോഷി, അശ്വനി കുമാരി മോണിക പട്ടേല്‍, പരുനിക സിസോദിയ, ഹര്‍ലി ഗല എന്നീ ഇന്ത്യന്‍ താരങ്ങളെയും ഗുജറാത്ത് പുറത്താക്കി. ഇതില്‍ പലരും കഴിഞ്ഞ സീസണില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയവരാണ്.

 

 

Top