വനിതാ പ്രീമിയര്‍ ലീഗ് എവേ മത്സരത്തില്‍ മാഞ്ചസ്റ്ററിന്റെ നികിതയ്ക്ക് ഇരട്ട ഗോള്‍

NIKITA PARRIS

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സിറ്റി വനിതാ ടീമിന് വീണ്ടും വിജയ തിളക്കം. ഞായറാഴ്ച നടന്ന വനിതാ പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തില്‍ സണ്ടര്‍ലാന്റിനെതിരെ മത്സരിച്ച മാഞ്ചസ്റ്റര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെ പരാജയപ്പെടുത്തി.

സിറ്റിക്കായി നികിതാ പരിസ് ഇരട്ടഗോളുകളുമായി തിളങ്ങി. കഴിഞ്ഞ സീസണില്‍ പരാജയം അറിയാതെയാണ് മഞ്ചസ്റ്റര്‍ സിറ്റി ലീഗ് കിരീടം നേടിയെടുത്തത്.

ഇത്തവണ എല്ലാ മത്സരങ്ങളും ജയിച്ച് കിരീടം സ്വന്തമാക്കുകയാണ് മാഞ്ചസ്റ്ററിന്റെ ലക്ഷ്യം. ഹെഡറിലൂടെ ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ താരം ഇസ്സി ക്രിസ്റ്റന്‍സനാണ് മാഞ്ചസ്റ്ററിനായി മൂന്നാം ഗോള്‍ നേടിയത്.

Top