സ്ത്രീകള്‍ക്കെതിരെ അക്രമം: മുഖ്യമന്ത്രിയെ ഫോണില്‍ ലഭിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ജോയ് മാത്യു

joy mathew

കോഴിക്കോട് ന്മ കേരളത്തിലെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും മുഖ്യമന്ത്രിയെ ഫോണില്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു നടന്‍ ജോയ് മാത്യു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അത്തരമൊരു ക്രമീകരണം വേണ്ടിവരുന്നത്.

മൊബൈല്‍ ഫോണില്‍ മുഖ്യമന്ത്രിയെ നേരിട്ടു കിട്ടണമെന്നല്ല, മറിച്ച് ഔദ്യോഗികമായി അത്തരമൊരു സംവിധാനം ഒരുക്കണമെന്നാണു താന്‍ ആവശ്യപ്പെടുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

Top