ലോക്ക് ഡൗണില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പൂട്ടിയിട്ട് വാര്‍ഡന്‍ സ്ഥലം വിട്ടു

ഇടുക്കി: ലോക്ക് ടൗണ്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാതെ ഹോസ്റ്റലില്‍ കുടുങ്ങിയ വനിതാ ഹോസ്റ്റല്‍ അന്തേവാസികളോട് വാര്‍ഡന്റെ ക്രൂരത. അന്തേവാസികളായ മൂന്ന് പെണ്‍കുട്ടികളെ ഉള്ളിലാക്കി ഹോസ്റ്റല്‍ പൂട്ടി വാര്‍ഡന്‍ സ്ഥലം വിട്ടു.

കട്ടപ്പനയിലെ സര്‍ക്കാര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലാണ് സംഭവം. വ്യത്യസ്ഥ ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ മൂന്നു പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല. ഇവരെയാണ് ഉളളിലിട്ട് പൂട്ടിയത്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.

Top