കൊച്ചി: തദ്ദേശഭരണ രംഗത്ത് വനിതാസംവരണം പ്രഹസനമായെന്ന് ആരോപിച്ച് ഷാനിമോള്‍ ഉസ്മാന്‍ രംഗത്ത്. മിടുക്കിയെന്ന് തെളിഞ്ഞാല്‍ താക്കോല്‍ സ്ഥാനത്തെത്തുന്നത് തടയാന്‍ സ്വഭാവദൂഷ്യം ആരോപിക്കാനും സീറ്റ് കൊടുത്ത് നിര്‍ത്തി തോല്‍പ്പിക്കാനും മത്സരമാണന്നും ഷാനിമോള്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാനിമോള്‍ ഉസ്മാന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സമര്‍ത്ഥരായ വനിതാ ഭരണാധികാരികള്‍ക്ക് കുറവില്ലെന്നും അനാവശ്യ പുരുഷമേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന കേരളത്തിലെ ഏകമേഖല രാഷ്ട്രീയം മാത്രമാണെന്നും കുറ്റപ്പെടുത്തുന്നു.
ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി മാറ്റി വെച്ച് കുടുംബപ്രാരാബ്ധങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇടയിലും സ്വന്തം രാഷ്ട്രീയപ്രമാണങ്ങളെ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല അവസരം വരുമ്പോള്‍ തള്ളിമാറ്റി ആരോ പറഞ്ഞ കെട്ടിലമ്മമാരെ മിടുക്കികളാക്കുന്നു. ഇവരുടെ ഗോഡ്ഫാദര്‍മാര്‍ രാഷ്ട്രീയത്തില്‍ മാത്രം എന്താണ് ഇങ്ങനെയെന്നും ഷാനിമോള്‍ ഉസ്മാന്‍ പോസ്റ്റില്‍ ചോദിക്കുന്നു.
(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു)
സ്ത്രീ …..എന്നുമൊരു സങ്കല്പമാണ് അത് ഭാര്യയാലും അമ്മയായാലും മകളായാലും കവികള പാടുന്നതും എഴുത്തുകാര് പ്രതിപാദിക്കുന്നതും പ്രപന്ച്ചസ്‌നേഹികള്‍ ചൂണ്ടിക്കനിക്കുന്നതും അങ്ങനെയാണ്. മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ …..പൂമുഖ വാതില്കല്‍ ,കസ്തുരി ത്യ്‌ലമിട്ടു മുടിമിനുക്കി,മലയാളിപ്പെന്നെ നിന്റെ മനസ്സ് ,തനിച്ചിരുന്നുറങ്ങുന്ന ചെരുപ്പക്കരീ ഹ ..എന്തര നല്ല ഗാനങ്ങള്‍.
സ്‌നേഹം, പ്രേമം, സൌന്ദര്യം എല്ലാം ഈ സങ്കല്പങ്ങളിലുള്ള ഇനി ചീനച്ചട്ടി മുതല്‍ വിമാനം വരെയുള്ള പരസ്യങ്ങള …നല്ല ആലപ്പുഴ മീങ്കറി …നമ്മുടെ പ്രിയപ്പെട്ട കാവ്യാ മാധവനെ ,മേഘ വാട്ടര്‍ ടാങ്ക് പ്രിയ കല്പനയെ സ്വര്ണ വജ്രഭാരനങ്ങളെ ഓര്‍ക്കുമ്പോള്‍ കാറിന കപൂറിനെ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം പോലെ ചിലതില്‍ മാത്രം സ്ത്രീ ഇല്ല ഒരു മലയാളി ടീച്ചര്‍ എന്നൊരാള്‍ പറഞ്ഞാല്‍ നല്ല വൃത്തിയായി സാരിയുടുത്ത് മുടി പിന്നിയിട്ടു കയ്യില്‍ രണ്ടു ബുക്കും പിടിച്ചു ഒരം ചേര്‍ന്ന് പോകുന്ന ശലിനയായ ഒരു മുഖം. ഒരു ലേഡി ഡോക്ടര്‍എങ്കില്‍ നീല സാരിയും നീളമുള്ള ഓവറ കൊട്ടും മുടി പുട്ടപ്പ് ചെയ്തു കഴുത്തില്‍ സ്‌റ്റെതസ്‌കോപേ വെച്ച് വല്യ പൊട്ടുതൊട്ട ഒരു സ്ത്രീ ഇനി നേഴ്‌സ് തൂവെള്ള തുമ്പപ്പൂ വസ്ത്രം ധരിച്ചു സിറിഞ്ചും കത്രികയും ഗോസുമായി നില്ക്കുന്ന സുന്ദരമുഖം.
സാമൂഹ്യ പ്രവര്‍ത്തകയെ സങ്കല്പിക്കുമ്പോള്‍ അലസവും മാന്യവുമായി കറുത്ത വല്ലിപിടിപ്പിച്ച കണ്ണടവച്ച ധീരയായ മേധാപട്കര്‍,എഴുതുകരിയെങ്കില്‍ അച്ചടി ഭാഷയെങ്കിലും തൃശ്ശൂരിന്റെ ഭാഷ സൌന്ദര്യം നിലനിറുത്തി സ്‌നേഹത്തോടെ പ്രതിഷേധിക്കുന്ന നമ്മുടെ സാറ ടീച്ചര്‍.ഇനി മാധ്യമപ്രവര്‍ത്തകരെ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ സാഗരിക ഖോഷ് തുടങ്ങി ഷാനി പ്രഭാകരനും നിഷ ജെബിയും സിന്ധു സുര്യകുമാരും വീണ ജോര്‍ജ് അടക്കമുള്ള കുന്തമുനയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്ന മിടുമിടുക്കികളുടെ മുഖം ഓര്‍മ വരും.
അവകാശ സമര പൊരട്ടമെന്നയല്‍ സി കെ ജാനുവും ഗോമതിയും ലിസ്സിയും മുന്നിലെത്തും. എന്നാല്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി പഞ്ചായത്തി രാജ് സംവരണ ത്തിനു ശേഷം മികവുറ്റ പഞ്ചായത്ത് സാരധികളായ വനിതകളെ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ ….ഏതു രാഷ്ട്രിയ പക്ഷതായാലും …..നാമൊന്നലോചിക്കും സമര്‍ത്ഥരായ വനിതാ ഭരണാധികാരികള്‍ ഇല്ലാത്തതുകൊണ്ടല്ല …….മിടുക്കിയെങ്കില്‍ രണ്ടാമത് സീടുകൊടുക്കാതെ മാറ്റിനിര്‍ത്താന്‍ ഒരു മിടുക്കി താക്കോല്‍ സ്ഥാനതെതുമെന്നു കണ്ടാല്‍ സ്വഭാവ ദൂഷ്യം ആരോപിക്കാന്‍ അതല്ലെങ്കില്‍ സീറ്റു കൊടുത്തു നിറുത്തി തോല്പിക്കാന്‍ മത്സരം ആണിവിടെ.
അനാവശ്യമായ പുരുഷ മേധാവിത്വം അടിച്ചേല്പിക്കുന്ന കേരളത്തിലെ ഏക മേഖല രാഷ്ട്രിയം മാത്രമാണ്. നട്ടെല്ല് വളക്കാതെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയാല്‍ അവള്‍ ധിക്കാരിയായി കര്‍ട്ടന് പിന്നിലേക്ക് തള്ളപ്പെടും. ജീവിതം മുഴുവന്‍ പൊതുപ്രവര്‍തനതിനയി മാറ്റിവച്ചു കുടുംബ പ്രരാബ്ദങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയിലും സ്വന്തം രാഷ്ട്രിയ പ്രമാണങ്ങള്‍ ജീവനോളം വലുതായി കണ്ട സ്്ര്രതീകളെ നല്ല ഒരവസരം വരുമ്പോള്‍ ആരോ പറഞ്ഞ കെട്ടിലമ്മമാര്‍ തള്ളി മാറുമ്പോള്‍ വന്നവരെ മിടുക്കികള്‍ ആയി സാക്ഷ്യപ്പെടുത്തുന്ന പ്രിയ ഗോഡ്ഫാദര്‍മാര്‍ എന്താണ് രാഷ്തൃയത്തില്‍ മാത്രമിങ്ങനെ ?
പോതുപ്രവരതകാരായ വനിതകളെ കുറിച്ച് മാത്രം സങ്കല്പമില്ലെ? അച്ഛന്റെ മകളും അമ്മാവന്റെ മരുമകളും കേരള രാഷ്ട്രിയത്തിന് ഇനി പുതുമയല്ല കുടുംബവും കുഞ്ഞുങ്ങളും ജോലിയും സമ്പാദ്യവും സുരക്ഷിതമാക്കി അധികാരതിലെതിയവരെ എത്താനിരിക്കുന്നവരെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം !


