വനിതാ ഫുട്‌ബോൾ ലോകകപ്പ്; കൊറിയയ്‌ക്കെതിരെ ഫ്രാൻസിന് മികച്ച വിജയം

ഫ്രാൻസിൽ നടക്കുന്ന എട്ടാമത് വനിതാ ഫുട്‌ബോൾ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസ് കൊറിയയെ ഏകപക്ഷീയമായി തോൽപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. ഫ്രാൻസിന് ഈ മികച്ച വിജയം നേടി കൊടുത്തത് ഡിഫൻഡറായ വെൻഡീ റെനാർഡിന്റെ ഇരട്ട ഗോളുകളാണ്.

മത്സരം ആരംഭിച്ച് ആദ്യ നിമിഷത്തിൽ തന്നെ മികച്ച പ്രകടനമാണ് ഫ്രാൻസ് കാഴ്ച വെച്ചത്. ഫ്രാൻസിന് ആദ്യ ഗോൾ നേടി കൊടുത്തത് ലിയോൺ താരം ലെ സൊമറായിരുന്നു. പിന്നീട് ഹാഫ് ടൈമിന് മുമ്പായിരുന്നു ഡിഫൻഡറായ വെൻഡീ റെനാർഡിന്റെ ഇരട്ട ഗോളുകൾ. രണ്ടാം പകുതിയിൽ അമാൻഡിനെ ഹെൻറി ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

ഇന്ന് നടക്കുന്ന മൂന്ന് മത്സരങ്ങളിൽ ജർമ്മനി ചൈനയേയും, സ്‌പെയിൻ ആഫ്രിക്കയേയും, നോർവേ നൈജീരിയയേയും നേരിടും.

Top