ഹൂപ്പത്തോണ്‍ മല്‍സരങ്ങൾക്ക് പ്രചാരണവുമായി ‘ഐ സപ്പോര്‍ട്ട് ബാസകറ്റ് ബോള്‍’ വനിത കൂട്ടായ്മ

കൊച്ചി : ബാസ്കറ്റ് ബോളിനെ സ്നേഹിക്കുന്ന വനിതകളുടെ പുതിയ കൂട്ടായ്മ കൊച്ചിയിൽ.

ഇന്‍റര്‍നാഷണല്‍ ഹൂപ്പത്തോണ്‍ മല്‍സരങ്ങളുടെ പ്രചാരണാര്‍ഥമാണ് ഐ സപ്പോര്‍ട്ട് ബാസകറ്റ് ബോള്‍ എന്ന പേരില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചത്.

കൊച്ചി മേയര്‍ സൗമിനി ജയിന്‍ മാത്രമല്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനലും,വ്യവസായ സംരംഭക ഷീല കൊച്ചൗസേപ്പും,ചലച്ചിത്ര താരം റിമ കല്ലിങ്കലും,പിന്നണി ഗായിക സയനോരയുമെല്ലാം ഐ സപ്പോര്‍ട്ട് ബാസ്‌ക്കറ് ബോള്‍ എന്ന മുദ്രാവാക്യവുമായി കോര്‍ട്ടിലിറങ്ങി.

രാജ്യാന്തര ഹൂപ്പത്തോണ്‍ സീരിസ് മല്‍സരങ്ങളുടെ ഭാഗമായി മെൽബൺ ആസ്ഥാനമായ റിങ് വുഡ് ഹോക്സ് ക്ലബ് വനിത ടീമും കേരള വനിത ടീമും തമ്മിലുള്ള പരമ്പരയുടെ പ്രചരണാര്‍ഥമാണിത്.

നവംബര്‍ അഞ്ചു മുതല്‍ എറണാകുളം ,കോഴിക്കോട്,തൃശൂര്‍,തിരുവനന്തപുരം,കോട്ടയം എന്നിവിടങ്ങളിലായാണ് ഹൂപ്പത്തോണ്‍ സീരിസിലെ മല്‍സരങ്ങള്‍ അരങ്ങേറുക.

ആദ്യമായാണ് ഒരു വിദേശ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുന്നത്.

Top