വനിതാ യൂറോ കപ്പ് നാളെ തുടക്കം

നിതാ യൂറോ കപ്പിന് നാളെ തുടക്കമാകും. ഇംഗ്ലണ്ട് ആണ് ഇത്തവണ യൂറോ കപ്പിന് ആതിഥ്യം വഹിക്കുന്നത്‌. നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്റ്റേഡിയമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഓസ്ട്രിയയെ നേരിടും.

16 രാജ്യങ്ങളാണ് വനിതാ യൂറോ കപ്പില്‍ പങ്കെടുക്കുന്നത്. ഫൈനല്‍ അടക്കം ആകെ 31 മത്സരങ്ങള്‍ നടക്കും. വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.

നെതര്‍ലന്റ്സ് ആണ് നിലവിലെ വനിതാ യൂറോ കപ്പ് ചാമ്പ്യൻസ്.

Top