കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് വനിതാ സംരംഭകര്‍ക്കായുള്ള ആമസോണിന്റെ സഹേലി പദ്ധതി

amazone

കൊച്ചി: രാജ്യത്ത് വനിതാ സംരംഭകരെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ആമസോണ്‍ സഹേലി പദ്ധതി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. വനിതാ സംരഭകരുടെ ഉത്പന്നങ്ങള്‍ ആമസോണ്‍ വിപണി വഴി വിറ്റഴിക്കാന്‍ പ്രാപ്തരാക്കുന്നതാണ് പദ്ധതി.

നിലവിലെ പങ്കാളികളെ കൂടാതെ മന്‍ ദേശി ഫൗണ്ടേഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് വുമണ്‍ ഇന്റര്‍പ്രണേഴ്‌സ് എന്നിവരാണ് പുതുതായി സഹേലി പദ്ധതിയുമായി സഹകരിക്കുന്നത്.

പങ്കാളിത്ത സംഘടനകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകര്‍ക്ക് അവരുടെ ഉത്ന്നങ്ങള്‍ ആമസോണിലെ സഹേലി സ്റ്റോര്‍ വഴി പ്രദര്‍ശിപ്പിക്കുവാനും വിപണനം ചെയ്യുവാനും കഴിയും. 2017 നവംബറില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

Top