Why womens entering in Sabarimala; supremecourt

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകളെ തടയാനാവില്ല. 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ വന്നിട്ടില്ലെന്ന് എങ്ങിനെ പറയാനാകും. സ്ത്രീകള്‍ വന്ന് പൂജ ചെയ്തിട്ടുണ്ടാകാമെന്നും കോടതി അഭിപ്രായപ്പെട്ടു.

എല്ലാ ജാതി മത വിഭാഗങ്ങളും ശബരിമലയില്‍ എത്താറുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ നിരോധനം പ്രായോഗികമാകുമെന്ന് സുപ്രീംകോടതി ചോദിച്ചു.

പത്തു മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ വിവേചനം നിലനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

Top