വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ടില്‍ ശനിയാഴ്ച തുടക്കമാകും

ലണ്ടന്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശനിയാഴ്ച ഇംഗ്ലണ്ടില്‍ തുടക്കമാകും.

ലോക രാജ്യങ്ങളായ കരുത്തരായ എട്ട് രാജ്യങ്ങളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ആസ്‌ത്രേലിയയോടൊപ്പം ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്, പാകിസ്താന്‍ എന്നീ ടീമുകളാണ് പരസ്പരം കരുത്ത് പരീക്ഷിക്കുന്നത്.

ഡിആര്‍എസ്(ഡിസിഷന്‍ റിവ്യൂ സിസ്റ്റം) ഇത്തവണത്തെ വനിതാ ലോകകപ്പില്‍ ആദ്യമായി പരീക്ഷിക്കും.

Top