കോമൺവെൽത്ത് ഗെയിംസിൽ ഇനി മുതൽ വനിതാ ക്രിക്കറ്റും

ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും മത്സരയിനമാക്കാന്‍ ഐസിസി തീരുമാനിച്ചു.കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനം.

ഇത് രണ്ടാംതവണ മാത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സരയിനമാക്കുന്നത്. 1998ല്‍ ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് മത്സരയിനമായിരുന്നു.

Top