കൊച്ചിയിലെ മഹിള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍; വേദിയിലെ പുരുഷ ധാരാളിത്തത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ കഴിവുറ്റവരാണ്, മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിയില്‍ വേദിയിലെ പുരുഷ ധാരാളിത്തം ചൂണ്ടികാട്ടി രാഹുല്‍ ഗാന്ധി. സദസ്സ് നിറഞ്ഞു സ്ത്രീകളുണ്ടെങ്കിലും വേദിയുടെ മുന്‍ നിരയില്‍ പുരുഷ ധാരാളിത്തമാണ് കാണുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. പത്ത് വര്‍ഷത്തിനകം രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അമ്പത് ശതമാനവും സ്ത്രീകളാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് രാഹുല്‍ ഗാന്ധി. ആര്‍ എസ് എസ്സിന്റേത് സ്ത്രീകളെ അകറ്റി നിര്‍ത്തുന്ന പുരുഷ കേന്ദ്രീകൃത അധികാര വ്യവസ്ഥയാണെന്നും കോണ്‍ഗ്രസ് ഇതില്‍ നിന്ന് വ്യത്യസ്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവില്‍ പതിനായിരക്കണക്കിന് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ണെന്നാണ് തന്റെ അഭിപ്രായം. എന്ത് ധരിക്കണം, എന്ത് പറയണം, എന്ത് ജോലി ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്. ഇത് അംഗീകരിക്കാത്ത നിലപാടാണ് ആര്‍ എസ് എസ്സിന്. സ്ത്രീപീഡനം അതിജീവിച്ചവരെയും അവരുടെ വസ്ത്രത്തെ ചൂണ്ടി വീണ്ടും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സമീപനമാണ് ആര്‍ എസ് എസ്സിന്റേതെന്നും രാഹുല്‍ വിമര്‍ശിച്ചു. വനിത ബില്ലില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രകടമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സംസ്ഥാന മഹിള കോണ്‍ഗ്രസ് പുനസംഘടന പൂര്‍ത്തിയാക്കിയ ശേഷം നടത്തിയ കണ്‍വെന്‍ഷനില്‍ പതിനായിരക്കണക്കിന് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരിപാടി തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് മുന്നൊരുക്കം കൂടിയായി. സാങ്കേതിക പ്രശ്‌നം കാരണം കുഴഞ്ഞ പരിഭാഷകയ്ക്ക് തന്റെ രണ്ട് മൈക്കില്‍ ഒന്ന് കൈമാറിയാണ് വേദിയിലേക്ക് ചൂണ്ടി രാഹുല്‍ ഗാന്ധി പ്രസംഗം തുടങ്ങിയത്.

Top