വനിത കമ്മിഷന്‍ അധ്യക്ഷയായി ഡോ. ജെ ദേവികയെ പരിഗണിക്കണമെന്ന് നടി റിമ കല്ലിങ്കല്‍

സാമൂഹ്യനിരീക്ഷകയും സ്ത്രീപക്ഷ എഴുത്തുകാരിയും ചരിത്രകാരിയുമായ ഡോ.ജെ ദേവികയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കണമെന്ന് നടി റിമ കല്ലിങ്കല്‍. പരാതിക്കാരിയോട് മോശമായി പെരുമാറിയതിന് പിന്നാലെ ഉയർന്ന പ്രതിഷേധങ്ങളുടെയും വിമര്‍ശനങ്ങളുടെയും ഫലമായി എം.സി ജോസഫൈന്‍ വനിത കമ്മിഷന്‍ അധ്യക്ഷ രാജിവച്ചതിനാലാണ് പകരം സ്ഥാനത്തേക്ക് ആര് വരുമെന്ന ചര്‍ച്ചകളും ചൂട് പിടിക്കുന്നത്.

വിമണ്‍ ഓഫ് ഡിഫറന്റ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ സ്ത്രീകള്‍ക്കെതിരെ പ്രചരിക്കുന്ന തേപ്പ് ഉള്‍പ്പെടെയുള്ള പദപ്രയോഗങ്ങളെ കുറിച്ച് ജെ. ദേവിക സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് റിമ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിമയുടെ പ്രതികരണം.

 

Top