ഡെപ്യൂട്ടി കളക്ടറെ ശകാരിച്ച പാറശാല എംഎല്‍എയെ വനിതാ കമ്മീഷന്‍ അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലിലെ ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രനെ സംസ്ഥാന വനിതാ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.

എംഎല്‍എയെ ഫോണില്‍ വിളിച്ചാണ് കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അതൃപ്തി അറിയിച്ചത്.

വനിതകളോട് പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന് ജോസഫൈന്‍ ചോദിച്ചു. ഡെപ്യൂട്ടി കളക്ടര്‍ എസ്.ജെ വിജയുമായും ജോസഫൈന്‍ സംസാരിച്ചു.

ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥ അറിയിച്ചത്.

Top