വനിതാ ബിഗ് ബാഷ് ലീഗ്; ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും മെല്‍ബണ്‍ റെനഗേഡ്‌സില്‍ കളിക്കും

നിതാ ബിഗ് ബാഷ് ലീഗിലേക്ക് വീണ്ടും ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നു. യുവതാരം ജമീമ റോഡ്രിഗസും ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമാണ് ഏറ്റവും അവസാനമായി വനിതാ ബിഗ് ബാഷ് ടീമില്‍ ഇടം നേടിയത്. ഇരുവരും മെല്‍ബണ്‍ റെനഗേഡ്‌സില്‍ കളിക്കും. ഇതോടെ ബിഗ് ബാഷില്‍ കളിക്കുന്ന ഇന്ത്യന്‍ വനിതാ താരങ്ങളുടെ എണ്ണം ഏഴായി.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഹര്‍മന്‍ ബിഗ് ബാഷില്‍ കളിക്കുക. നേരത്തെ സിഡ്‌നി തണ്ടറിനായി താരം കളിച്ചിട്ടുണ്ട്. അതേസമയം, ഇത് ആദ്യമായാണ് ജമീമ ബിഗ് ബാഷില്‍ കളിക്കുക.

അടുത്തിടെ സമാപിച്ച ‘ദി ഹണ്ട്രഡ്’ വനിതാ എഡിഷനില്‍ 7 ഇന്നിംഗ്‌സില്‍ നിന്ന് 249 റണ്‍സ് നേടിയ ജമീമ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

 

Top