വനിതാ ബാഴ്‌സലോണ ടീം കരാര്‍ അവസാനിക്കുന്ന ആറ് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചു

Women's Barcelona team

സ്‌പെയിന്‍: വനിതാ ബാഴ്‌സലോണ ടീം കരാര്‍ അവസാനിക്കുന്ന ആറ് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ബാഴ്‌സലോണയെ കഴിഞ്ഞ സീസണില്‍ കോപ ദെ റെ ചാമ്പ്യന്മാര്‍ ആക്കുകയും ഒപ്പം ലീഗില്‍ രണ്ടാമത് എത്താന്‍ സഹായിക്കുകയും ചെയ്ത ആറു താരങ്ങളാണ് ബാഴ്‌സയുമായി കരാര്‍ പുതുക്കിയത്.

ഗോള്‍കീപ്പര്‍ സാന്‍ഡ്ര പനോസ്, സ്‌ട്രൈക്കര്‍ പാട്രിസ് ഗുയിജാരൊ, വിങ്ങര്‍ ലീല ഔഹാബി, മിഡ്ഫീല്‍ഡര്‍ ഐതാന്‍ ബൊന്മാറ്റി, ഗെമ്മ ഗിലി, സ്‌ട്രൈക്കര്‍ ബാര്‍ബറ ലറ്റോറെ എന്നിവരാണ് ബാഴ്‌സയുമായി കരാര്‍ പുതുക്കിയത്.

Top