വനിത ട്വിന്റി-20 ലോകകപ്പ്‌; ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി,ഓള്‍റൗണ്ടര്‍ എല്ലിസ് പെറിക്ക് പരിക്ക്‌

മെല്‍ബണ്‍: വനിത ട്വിന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് വന്‍ തിരിച്ചടിയായി ഓള്‍റൗണ്ടര്‍ എല്ലിസ് പെറിയുടെ പരിക്ക്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനിടെയാണ് പെറിക്ക് കൈയ്ക്ക് പരിക്കേറ്റത്.

പെറിക്കുണ്ടായ പരിക്ക് വലുതാണെന്നും അവര്‍ക്ക് കുറച്ച് മത്സരങ്ങളില്‍നിന്ന് മാറി നില്‍കേണ്ടിവരുമെന്നും ടീം ഡോക്ടര്‍ പിപ്പ് ഇംഗെ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് പെറിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് അവര്‍ക്ക് ഗ്രൗണ്ട് വിടേണ്ടി വരികയായിരുന്നു. അതേസമയം, ഓസ്‌ട്രേലിയ ലോകകപ്പ് സെമിയില്‍ പ്രവേശിച്ചിരുന്നു.

Top