ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം

സിഡ്‌നി: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് വിജയ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്പ്യന്‍മാരുമായ ഓസ്‌ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു.

ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 132 റണ്‍സ് സ്വന്തമാക്കി ഓസീസിനെ 19.5 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടാക്കി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പൂനം യാദവാണ് കളിയിലെ താരം

Top