വനിത ലോകകപ്പ് ക്രിക്കറ്റ് ; ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ ഇന്ന്

ബ്രിസ്‌റ്റോള്‍: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമി ഫൈനല്‍ മത്സരം നടക്കുന്ന ഇന്ന് ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.

പ്രാഥമിക റൗണ്ടില്‍ പന്ത്രണ്ട് പോയിന്റ് ലഭിച്ച് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. ദക്ഷിണാഫ്രിക്ക ഒമ്പതു പോയിന്റോടെ നാലാം സ്ഥാനം നേടിയാണ് സെമിയിലെത്തിയത്.

ഇംഗ്ലണ്ടിനൊപ്പം പന്ത്രണ്ടു പോയിന്റു ലഭിച്ച ഓസ്‌ട്രേലിയ റണ്‍റേറ്റില്‍ രണ്ടാം സ്ഥാനക്കാരാണ് . ഇന്ത്യ പത്തു പോയിന്റു മായി മൂന്നാം സ്ഥാനത്തെത്തി.

നിലവിലുളള ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുളള രണ്ടാം സെമി ഫൈനല്‍ വ്യാഴാഴ്ച നടക്കും.

Top